പ്രിയപ്പെട്ട കൊച്ചു ആലിയക്ക്, നിന്റെ മനസ്സ് വായിക്കാൻ ഒരാളുണ്ടാകണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ലേ, അവൻ അത് നിനക്ക് വേണ്ടി ചെയ്യും; വൈറലായി കുഞ്ഞ് ആലിയയുടെ കത്ത്

ആലിയ ഭട്ട് തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതിയ ഹൃദയസ്പർശിയായ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രൺബീർ കപൂറിനോടുള്ള തന്റെ പ്രണയത്തെക്കുറിച്ചും മകൾ റാഹയെക്കുറിച്ചും താരം ഈ കത്തിൽ വാചാലയാകുന്നു.

പ്രിയപ്പെട്ട കൊച്ചു ആലിയക്ക്,

ഹൈസ്കൂളിലെ ആ വിഡ്ഢിയായ പയ്യനെ ഓർത്ത് ദയവായി നീ കരയരുത്. അതിന് യാതൊരു അർത്ഥവുമില്ല. ഒരു ദിവസം ഈ ലോകത്തിലെ ഏറ്റവും നല്ല പയ്യനെ നീ കണ്ടുമുട്ടുമെന്ന് ഞാൻ നിനക്ക് ഉറപ്പുതരുന്നു. നീ എപ്പോഴും രഹസ്യമായി ഇഷ്ടപ്പെട്ടിരുന്ന ആ ആൾ തന്നെയായിരിക്കും അത്. അവൻ നിന്നെ ബഹുമാനത്തോടെയും സമാധാനത്തോടെയും ചിരിയോടെയും സ്നേഹിക്കും. അവനായിരിക്കും നിന്റെ ഏറ്റവും സുരക്ഷിതമായ ഇടം, നിന്റെ പ്രിയപ്പെട്ട സുഹൃത്ത്. നിന്നെക്കുറിച്ച് എല്ലാം അവനറിയാം. നിന്റെ മനസ്സ് വായിക്കാൻ ഒരാളുണ്ടാകണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ലേ, അവൻ അത് നിനക്ക് വേണ്ടി ചെയ്യും.

നിനക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും. പക്ഷേ കൂടുതൽ ദിവസങ്ങളിലും നീ നന്ദിയുള്ളവളായിരിക്കും. നിന്റെ തന്നെ ഒരു കുഞ്ഞു പതിപ്പിനെ വളർത്തണമെന്ന നിന്റെ സ്വപ്നം സത്യമാകും. ലോകത്തിലെ ഏറ്റവും മനോഹരമായ പെൺകുഞ്ഞ് നിനക്കുണ്ടാകും. നീ ചിന്തിക്കുന്നതിനും അപ്പുറം നിന്റെ ഹൃദയം സ്നേഹം കൊണ്ട് നിറയും. അവൾ ഒരു കൊച്ചു വക്കീലിനെപ്പോലെയായിരിക്കും സംസാരിക്കുക, അതുകൊണ്ട് നീ അതിനായി ഇപ്പോഴേ തയാറെടുക്കുക. സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത്. നിന്റെ അമ്മയെയും സഹോദരിയെയും അല്പം കൂടുതൽ സ്നേഹിക്കുക.

ആലിയയുടെ അമ്മ സോണി റസ്ദാനും ആരാധകരും ഈ കത്തിന് താഴെ വൈകാരികമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. തന്റെ മകൾ റാഹ ഒരു 'കൊച്ചു വക്കീൽ' ആണെന്ന ആലിയയുടെ പരാമർശമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി, ഹൃദയത്തെ തൊടുന്ന ഒന്നാണിത്, അവളുടെ ആത്മവിശ്വാസം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. അയൻ മുഖർജിയുടെ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് രൺബീറും ആലിയയും പ്രണയത്തിലാവുന്നത്. 2022 ഏപ്രിലിൽ അവർ വിവാഹിതരായി. 2022 നവംബറിലാണ് ആലിയകക്കും രൺബീറിനും മകൾ റാഹ ജനിച്ചത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിലൂടെ രൺബീറും ആലിയയും വീണ്ടും ഒന്നിക്കുന്നു. വിക്കി കൗശലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Tags:    
News Summary - Alia Bhatt says Ranbir Kapoor can read her mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.