ബോളിവുഡ് കിങ് ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള, മുംബൈയിലെ ആഡംബര റസ്റ്റാറന്റ് ‘ടോറി’യിൽ ഷാറൂഖിനായി രഹസ്യ വാതിൽ! റസ്റ്റാറന്റിന്റെ ഹെഡ് ഷെഫ് കാനഡക്കാരനായ സ്റ്റെഫാൻ ഗാഡിറ്റാണിത് വെളിപ്പെടുത്തിയത്. നിരവധി സെലിബ്രിറ്റികളുടെ ഹാങ് ഔട്ട് കേന്ദ്രമായി മാറിയിരിക്കുന്ന ഘാർ-വെസ്റ്റ് പാലി ഹിൽ റോഡിലെ ടോറി ഒര പാൻ ഏഷ്യൻ റസ്റ്റാറന്റാണ്.
ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരിയുടെ സ്വപ്ന പ്രോജക്ടായ ടോറി അതുകൊണ്ടുതന്നെ അത്യാകർഷക ഡൈനിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇടക്കിടെ ഇവിടെ വരാറുള്ള ഷാറൂഖ് കുടുംബം അവർക്കായുള്ള ഒരു പ്രത്യേക രഹസ്യ വാതിലാണ് ഉപയോഗിക്കാറുള്ളതത്രെ. ഷാറൂഖിന്റെ ഏറ്റവുമടുത്ത സ്റ്റാഫംഗവും മാനേജറുമായ പൂജ ദഡ്ലാനിയുടെ വിവാഹവാർഷികം ഖാൻ കുടുംബം ഇവിടെവെച്ചായിരുന്നു ആഘോഷിച്ചിരുന്നതെന്ന് ഷെഫ് പറയുന്നു. ‘‘അന്ന് ഷാറൂഖ് ആസ്വദിച്ച് കഴിച്ച ‘ലാംബ് ചോപ്സ്’ പിന്നീടദ്ദേഹത്തിന്റെ ഫേവറിറ്റായി മാറി’’ -സ്റ്റെഫാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.