2010ലാണ് വിജയ് സേതുപതി നായകനായി അരങ്ങേറ്റം കുറിച്ചത്. നടൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും, ഒരിക്കൽ അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാൻ നിർബന്ധിതനായിരുന്നു. പത്ത് വർഷം മുമ്പ് ദി ഹിന്ദുവിനോട് സംസാരിക്കുമ്പോഴാണ് വിജയ് സേതുപതി ഈക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ കുറച്ചുകാലം ഫേസ്ബുക്കിൽ സജീവമായിരുന്നു. അഭിപ്രായങ്ങൾക്ക് മറുപടി നൽകുകയും ആരാധകരുടെ അഭിനന്ദനത്തിന് നന്ദി പറയുകയും ചെയ്തു. പക്ഷേ ഫേസ്ബുക്ക് ഫീഡ് എന്റെ വികാരങ്ങളെ മരവിപ്പിക്കുന്നതായി കണ്ടെത്തി. അസാധാരണമായ ഒരു ദുരന്ത വാർത്ത ഞാൻ കണ്ടു, അതിനോട് പ്രതികരിക്കുന്നതിന് മുമ്പുതന്നെ, അതിന് തൊട്ടുതാഴെ ഒരു രസകരമായ മീം കണ്ടു. ഇത് എന്നെ ആശയക്കുഴപ്പത്തിലാക്കി. കരയണോ ചിരിക്കണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഈ വൈരുദ്ധ്യം ഒരു മനുഷ്യനെന്ന നിലയിൽ എന്നെ ബാധിക്കുന്നതിനാൽ എന്റെ അക്കൗണ്ട് ഇല്ലാതാക്കാൻ തീരുമാനിച്ചു' -അദ്ദേഹം പറഞ്ഞു.
ഏസ്, തലൈവൻ തലൈവി എന്നിങ്ങനെ വിജയ് സേതുപതിയുടെ രണ്ട് ചിത്രങ്ങളാണ് 2025ൽ പുറത്തിറങ്ങിയത്. ബിഗ് ബോസ് തമിഴിന്റെ 9-ാം സീസൺ അവതാരകൻ കൂടിയാണ് വിജയ് സേതുപതി. ഗാന്ധി ടോക്‌സിന്റെ റിലീസിനും അദ്ദേഹം തയാറെടുക്കുകയാണ് . സംവിധായകൻ കിഷോർ പാണ്ഡുരംഗ് ബെലേക്കർ സംവിധാനം ചെയ്യുന്ന ഈ നിശബ്ദ ചിത്രത്തിൽ അരവിന്ദ് സ്വാമി, അദിതി റാവു, സിദ്ധാർത്ഥ് ജാദവ് എന്നിവരും അഭിനയിക്കുന്നു. ജനുവരി 30ന് തിയറ്ററുകളിൽ എത്തും. നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ ജയിലർ 2വിലെ അതിഥി വേഷം ഉൾപ്പെടെ നിരവധി വിജയ് സേതുപതി സിനിമകൾ 2026ൽ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.