മറിമായമല്ല ‘ഉണ്ണിക്കഥയാണ്’ കലോത്സവം

തൃശൂർ: കയ്പേറിയ സ്കൂൾ കലോത്സവങ്ങൾക്ക് മധുരപ്രതികാരം തീർത്ത കഥയാണ് മറിമായം ഫെയിം ഉണ്ണിരാജക്ക് പറയാനുള്ളത്. വർഷങ്ങൾക്ക് മുൻപ് സ്കൂൾ നാടകത്തിൽ പങ്കെടുത്തെങ്കിലും ഉപജില്ല, ജില്ല കലോത്സവങ്ങളിൽ തഴഞ്ഞു. പിന്നീട് ഒരു വേദി പോലും ലഭിച്ചില്ല. ഇതോടെ വാശിയായി. പിന്നീട് സ്വയം നാടക പരിശീലകനായി. ഇതേ സ്കൂളിലേക്ക് തന്നെ തിരിച്ചെത്തി. പിന്നെ നടന്നത് ചരിത്രം.

20 വർഷക്കാലം തന്‍റെ കുട്ടികൾ സംസ്‌ഥാനതല നാടകങ്ങളിലൂടെ തട്ടിൽക്കയറി. ഇതിനിടയിലാണ് മറിമായം സീരിയലിൽ എത്തുന്നത്. പിന്നീട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയെങ്കിലും ഇന്നും കലോത്സവ വേദികൾ ജീവനാണ്. സുരാജ് വെഞ്ഞൂറാമൂട് നായകനായി അഭിനയിക്കുന്ന 'റൺ മാമ റൺ' സിനിമ സെറ്റിൽ നിന്നുമാണ് ഈ വരവ്. ജീവനായ നാടകങ്ങൾ കാണാൻ അനുമതി വാങ്ങിയാണ് എത്തിയത്.

ഒരു കൂട്ടായ്മയുടെതാണ് നാടകങ്ങൾ. അരങ്ങത്തും അണിയറയിലും ഒരുപാട് കഠിനാധ്വാനങ്ങൾ ചെയ്യുന്നവരെ ചേർത്ത് പിടിക്കണം. എന്നാൽ, മാത്രമേ നാടകങ്ങൾ നിലനിൽക്കുകയുള്ളൂ. അടുത്ത വർഷം നാടകങ്ങളിൽ സജീവമാകണം. കുട്ടികൾക്കൊപ്പള്ള സമയങ്ങൾ നൽകുന്ന ഊർജം വലുതാണ്. 'മാധ്യമം' ഇതുവരെ നൽകിയ പിന്തുണക്കും നന്ദി. നാടക സദസ്സിൽ എത്തിയ ഉണ്ണിരാജക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

Tags:    
News Summary - Actor Unni Raja at School Kalolsavam Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.