മുംബൈയിൽ അഞ്ച് ഏക്കർ വിസ്തൃതിയുള്ള ആഡംബര പ്രോപ്പർട്ടി സ്വന്തമാക്കി കോഹ്‍ലിയും അനുഷ്‍കയും; വില കോടികൾ

മുംബൈ: ആരാധകർ വിരുഷ്‍ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന സെലിബ്രിറ്റി ദമ്പതികളായ അനുഷ്ക ശർമയും വിരാട് കോഹ്‍ലിയും. മുംബൈയിൽ പുതിയ ഫാം ഹൗസ് വാങ്ങിയതിലൂടെ ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. അലിബാഗിൽ ഏതാണ്ട് അഞ്ച് ഏക്കറിലേറെ വിസ്തൃതിയുള്ള ആഡംബര പ്രോപ്പർട്ടിയാണ് ദമ്പതികൾ 37.86 കോടി രൂപക്ക് സ്വന്തമാക്കിയത്.

2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്ട്രേഷൻ. സെലിബ്രിറ്റികളിൽ ആഡംബര പ്രോപ്പർട്ടി നിക്ഷേപങ്ങളിൽ താൽപര്യം വർധിച്ചുവരികയാണ്. അലിബാഗിലെ റായ്ഗഡ് ജില്ലയിലെ മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്‍ക ദമ്പതികളുടെ പുതിയ പ്രോപ്പർട്ടി.

നാലുവർഷത്തിനുള്ളിൽ അലിബാഗിൽ ​കോഹ്‍ലിയും അനുഷ്‍കയും നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. അവിടെ അവർക്ക് ആഡംബര ഫാംഹൗസ് നേരത്തേയുണ്ട്. 34 കോടി രൂപയാണ് അതിന്റെ മൂല്യം. ആ വില്ലയിൽ പ്രീമിയം ഇന്റീരിയർ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങൾ, സ്വകാര്യ നീന്തൽക്കുളം എന്നിവയാണുള്ളത്.

അലിബാഗിന് പുറമെ, മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികൾക്ക് ആഡംബര വീടുകളുണ്ട്. അനുഷ്‍കയും കോഹ്‍ലിയും ലണ്ടനിലേക്ക് താമസം മാറിയിരുന്നു. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്ന് മാറിയത്.

Tags:    
News Summary - Anushka Sharma and Virat Kohli buy a new property, check price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.