ധർമേന്ദ്ര
ബോളിവുഡിലെ ആദ്യകാല താരങ്ങളിൽ ഒരാളായ ധർമേന്ദ്ര, സിനിമ മേഖലയിൽ അധോലോക സംഘങ്ങളുടെ സ്വാധീനത്തെക്കുറിച്ചും താരങ്ങൾ നേരിട്ട ഭീഷണികളെക്കുറിച്ചും ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പല മുൻനിര താരങ്ങൾക്കും സംവിധായകർക്കും ബോളിവുഡ് അധോലോകവുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടേണ്ടി വന്നതായി മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. 1990കളിലും 2000ന്റെ തുടക്കത്തിലുമായിരുന്നു ഇത്തരം സംഭവങ്ങൾ ബോളിവുഡിൽ കൂടുതൽ സജീവമായിരുന്നത്.
അധോലോക നേതാക്കൾക്ക് സിനിമ മേഖലയിൽ പണം മുടക്കുകയും, തങ്ങൾക്ക് ഇഷ്ടമുള്ള താരങ്ങളെ സിനിമയിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. വെള്ളിത്തിരയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും കരുത്തനും ധീരനുമാണ് മുൻ കാല ബോളിവുഡ് നായകൻ ധർമേന്ദ്രയെന്ന് സഹപ്രവർത്തകൻ. ബോളിവുഡിൽ അധോലോക സംഘങ്ങൾ അരങ്ങുവാണിരുന്ന കാലത്തൊരിക്കൽ ധർമേന്ദ്രയുടെ യഥാർഥ ധൈര്യം തങ്ങളെല്ലാം കണ്ടുവെന്ന് നടനും സംവിധായകനുമായ സത്യജീത് പുരി ഓർക്കുന്നു.
‘അധോലോക ബന്ധമുള്ളവർ ആരെങ്കിലും വിളിച്ചാൽ താരങ്ങളെല്ലാം ഞെട്ടിവിറക്കുന്ന കാലമായിരുന്നു അത്. എന്നാൽ, ധർമേന്ദ്രജിയും കുടുംബവും ഇത്തരം ശക്തികളെ ഒരിക്കലും ഭയന്നിരുന്നില്ല. ഒരിക്കൽ അത്തരമൊരു സംഘത്തിൽ നിന്ന് അദ്ദേഹത്തിന് ഭീഷണി വന്നു. അതിന് ധർമേന്ദ്ര മറുപടി നൽകിയത് നിങ്ങൾ 10 പേർ എന്നെത്തേടി വന്നാൽ സനേവാൾ പട്ടണം ഒന്നാകെ നിങ്ങളെ തേടി വരും എന്നായിരുന്നു. പഞ്ചാബിലെ തന്റെ നാടിനെ ഉദേശിച്ചായിരുന്നു അദ്ദേഹമത് പറഞ്ഞത്. സത്യജീത് ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരിക്കൽ ആരാധകനെന്ന് പറഞ്ഞ് എത്തിയ ഒരാൾ ധർമേന്ദ്രയെ കത്തികൊണ്ട് ആക്രമിച്ചപ്പോൾ പതറാതെ അക്രമിയെ കീഴടക്കിയ സംഭവവും സത്യജീത് ഓർക്കുന്നു.
ധർമേന്ദ്രയുടെ ധൈര്യം വ്യക്തമാക്കിയ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി സത്യജീത് പുരി പങ്കുവെച്ചു. ഒരു ആരാധകൻ ഒരിക്കൽ ഒരു കത്തി ഉപയോഗിച്ച് ധർമേന്ദ്രയെ ആക്രമിക്കാൻ ശ്രമിച്ചു. പരിഭ്രാന്തനാകാതെ, സഹായത്തിനായി വിളിക്കാതെ, ഒരു മിനിറ്റിനുള്ളിൽ ധർമേന്ദ്ര ആ അക്രമിയെ ഒറ്റക്ക് കീഴടക്കി. ഇന്നത്തെ താരങ്ങൾ ആറ് അംഗരക്ഷകരുമായി നടക്കുമ്പോൾ, ധർമേന്ദ്രയും വിനോദ് ഖന്നയും പോലുള്ളവർ അന്നത്തെ കാലത്ത് ഭയമില്ലാതെ സ്വതന്ത്രമായി നടന്നിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.