തൃശൂർ: വിവാഹിതനാകാൻ പോകുകയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ച് റാപ്പർ വേടൻ. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24ന് ചൊവ്വാഴ്ച തൃശൂരിൽ വെച്ചാണ് വിവാഹം. ചെറിയ ചടങ്ങായിരിക്കുമെന്നും രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ അറിയിച്ചു.
നവമി ലതയുമായി വേടൻ ഏറെ നാളായി പ്രണയത്തിലാണ്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം.വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം.വി ഗോവിന്ദൻ മാസ്റ്റര്‍ പങ്കുവെച്ചത്.
ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ വേടൻ മറുപടി പ്രസംഗത്തില്‍ വിവാഹക്കാര്യം സ്ഥിരീകരിച്ചു. മാഷ് പറഞ്ഞതുപോലെ 24ാം തിയതി ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്. എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും വേടന്‍ പറഞ്ഞു.
പൊതുവേദികളിൽ വേടനൊപ്പം നവമി ലതയേയും കാണാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി ലത ഉണ്ടായിരുന്നു. തന്‍റെ മോണോലോവ എന്ന ആൽബം പുറത്തിറക്കിയപ്പോഴും തന്‍റെ പ്രണയിനിക്ക് വേണ്ടിയാണ് ആൽബം എന്ന് വേടൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.