ആലിയയുമായുള്ള വിവാഹത്തിന് മുമ്പ് ഒന്നര വർഷം റൊട്ടി ഒഴിവാക്കിയ രൺബീർ; താരത്തിന്‍റെ ഭക്ഷണക്രമവും ഫിറ്റ്നസ് രഹസ്യങ്ങളും

ബോളിവുഡിന്‍റെ പ്രിയ നടൻ രൺബീർ കപൂർ ഇന്ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. അച്ചടക്കമുള്ള വ്യായാമത്തിലൂടെയും സന്തുലിതമായ ഭക്ഷണക്രമത്തിലൂടെയുമാണ് താരം തന്‍റെ യൗവനം നിലനിർത്തുന്നത്. രൺബീർ കപൂറിന്റെ ഫിറ്റ്നസ് പരിശീലകനായ ശിവോഹം നടന്റെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ 2022ൽ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

1.5 വർഷം രൺബീർ ഒരു റൊട്ടി പോലും കഴിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ തെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ നടൻ അങ്ങേയറ്റം അച്ചടക്കമുള്ളയാളാണെന്ന് ശിവോഹം വിശദീകരിച്ചു. 'രൺബീറിന് മധുരപലഹാരങ്ങളോ വറുത്ത ഭക്ഷണമോ ഇഷ്ടമല്ല. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിന് ഇഷ്ടമല്ല. വീട്ടിൽ പാകം ചെയ്ത ലളിതമായ ഭക്ഷണങ്ങളാണ് അദ്ദേഹം എപ്പോഴും തെരഞ്ഞെടുക്കുന്നത്' -അദ്ദേഹം പറഞ്ഞു.

'രൺബീറിന് ബർഗറുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പ്രഭാതഭക്ഷണത്തിന് അദ്ദേഹം മുട്ട, പ്രോട്ടീൻ ഷേക്ക്, ബ്രൗൺ ബ്രെഡ് എന്നിവയാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിൽ സാധാരണയായി ബ്രൗൺ റൈസ്, ചിക്കൻ, പരിപ്പ്, പച്ച പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു. ലഘുഭക്ഷണങ്ങളിൽ ഡ്രൈ ഫ്രൂട്ട്സും പ്രോട്ടീൻ ഷേക്കും അടങ്ങിയിരിക്കുന്നു. അതേസമയം അത്താഴത്തിന് വളരെ ലഘുവായത് തെരഞ്ഞെടുക്കുന്നു' -ശിവോഹം പറഞ്ഞു.

രൺബീർ പ്രോട്ടീൻ, ഗ്ലൂട്ടാമൈൻ, മൾട്ടിവിറ്റാമിനുകൾ എന്നിവ തന്റെ ദിനചര്യയിൽ ഉൾപ്പെടുത്താറുണ്ടെന്ന് പരിശീലകൻ വെളിപ്പെടുത്തി. രൺബീറിന്റെ സമർപണമാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ യഥാർഥ രഹസ്യമെന്ന് ശിവോഹം പറഞ്ഞു. ശരിയായ ഉറക്കം, വൃത്തിയുള്ള ഭക്ഷണക്രമം, സ്ഥിരമായ വ്യായാമങ്ങൾ, മതിയായ ജലാംശം എന്നിവയിലൂടെ അദ്ദേഹം തന്റെ ഫിറ്റായ ശരീരം നിലനിർത്തുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിതേഷ് തിവാരിയുടെ രാമായണയിൽ രാമന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രൺബീർ കപൂറാണ്. സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ചിത്രത്തിന് രൺബീറിന് 150 കോടി പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ട്. രാമായണ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. 835 കോടിയാണ് ബജറ്റ്. ലവ് ആൻഡ് വാർ, ധൂം 4, ബ്രഹ്മാസ്ത്ര: പാർട്ട് ടു എന്നിവയിലും അദ്ദേഹം അഭിനയിക്കാൻ ഒരുങ്ങുകയാണ്.   

Tags:    
News Summary - Ranbir Kapoor skipped roti for 1.5 years before wedding with Alia Bhatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.