'രണ്ടുപേരിൽ നിന്ന് നാലുപേരിലേക്ക്; ഞങ്ങളിൽ ആർക്കാണ് പരസ്പരം ഇഷ്ടം കൂടുതൽ? എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്'- വിഘ്നേശിന് വിവാഹ വാർഷിക ആശംസകളുമായി നയൻതാര

സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട പ്രൗഢ ഗംഭീരമായ താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ ഒൻപതിനാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഇന്ന് നയൻതാരയുടെയും വിഘ്നേശ് ശിവന്‍റെയും മൂന്നാം വിവാഹ വാർഷികമാണ്. വിവാഹ വാർഷികത്തിനെല്ലാം ആദ്യം സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത് പൊതുവെ വിഘ്നേശ് ശിവനാണ്. ഇത്തവണ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായ പോസ്റ്റുമായി നയൻതാര എത്തിയിരിക്കുകയാണ്.

പ്രണയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നയൻതാര വിഘ്നേശിന് വിവാഹ വാർഷിക ആശംസകളറിയിച്ചത്. 'ഞങ്ങളിൽ ആർക്കാണ് പരസ്പരം കൂടുതൽ ഇഷ്ടം എന്ന് ചിന്തിക്കുന്നുണ്ടാവാം. ഒരിക്കലും അതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ- എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ് തുടങ്ങുന്നത്. നമ്മളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിങ്ങളാണ്. നമ്മൾ രണ്ടുപേരിൽ നിന്ന് നാലുപേരിലേക്ക്. പ്രണയം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതന്നു. വിവാഹ വാർഷിക ആശംസകൾ പങ്കാളി'എന്നാണ് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

താര ദമ്പതികൾക്ക് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. നയൻതാര- വിഘ്നേഷ് ശിവൻ വെഡ്ഡിങ് സെറിമണി വിഡിയോ കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. താലികെട്ട് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോയാണ് നെറ്റ്ഫ്ലിക്സ് ഇറക്കിയത്. 

Tags:    
News Summary - Nayanthara's poetic anniversary post for Vignesh overflows with love, romance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.