അജിത് കുമാര്‍
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിലൊരാലാണ് അജിത് കുമാര്‍. വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ബേസ് ഉണ്ടാക്കാൻ അജിത്തിന് സാധിച്ചു. താരത്തിന്റെ ഓരോ സിനിമകളും ആരാധക ആഘോഷമാക്കുന്നുണ്ട്. അഭിനയം പോലെ തന്നെ റേസിങ്ങും അജിത്തിന്‍റെ പാഷനാണ്. സ്വന്തമായി റേസിങ് ടീം ആരംഭിച്ച അജിത് ഈയിടെ F3 റേസില്‍ വിജയിച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പൂര്‍ണമായും റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോള്‍ താരത്തിന്റെ ശ്രമം. ഇപ്പോഴിതാ മോട്ടോർ സ്പോര്‍ട്‌സുകളോടുള്ള ആളുകളുടെ സമീപനത്തെക്കുറിച്ച് സംസാരിക്കുകയാണ് അജിത് കുമാര്‍.
‘മോട്ടോർ സ്പോര്‍ട്‌സ് എളുപ്പമാണെന്നാണ് ചിലരുടെ ചിന്ത. എന്റെ അഭിപ്രായത്തില്‍ എല്ലാവരും മോട്ടോർ സ്പോര്‍ട്‌സിനെ കുറിച്ച് അറിയണം. അതിന് വേണ്ടി മോട്ടോർ സ്പോര്‍ട്‌സ് പ്രൊമോട്ട് ചെയ്യണം. എനിക്ക് വേണ്ടിയല്ല അങ്ങനെ ചെയ്യേണ്ടത്. ഇന്ത്യയിലെ മോട്ടോർ സ്പോര്‍ട്‌സിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയണം. ഇത് എത്രമാത്രം പ്രയാസമുള്ള കാര്യമാണെന്ന് മനസിലാക്കണം. ഇമോഷണലായും ഫിസിക്കലായും ഈയൊരു കായികയിനത്തിന് വേണ്ടി എത്രമാത്രം കഷ്ടപ്പാട് സഹിക്കുന്നുണ്ടെന്നുള്ള കാര്യം എല്ലവരിലേക്കും എത്തണം.
എന്നെങ്കിലും ഒരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ F1 ചാമ്പ്യനായാല്‍ അത് അഭിമാനിക്കാവുന്ന കാര്യമാണ്. എല്ലാവരും കഴിയുന്നതുപോലെ മോട്ടോർ സ്പോര്‍ട്‌സ് പ്രൊമോട്ട് ചെയ്യുക. ഓടിക്കുന്നത് കാണുമ്പോള്‍ നല്ല രസമുണ്ടെന്ന് തോന്നുമെങ്കിലും അതിലെ അപകടം എല്ലാവരും മനസിലാക്കണമെന്ന് അജിത് കുമാര്‍ പറഞ്ഞു. അജിത് കുമാര്‍ റേസിങ് ടീം എന്നാണ് അദ്ദേഹം തന്റെ ടീമിന് നല്‍കിയ പേര്. ദുബായില്‍ വെച്ച് നടന്ന 24H ചാമ്പ്യന്‍ഷിപ്പില്‍ അജിത്തിന്റെ ടീമായിരുന്നു മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.