Posted On
date_range Updated On
date_range എഴുകോൺ ഇരുമ്പനങ്ങാട് നിന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൊട്ടാരക്കര :ഇരുമ്പനങ്ങാട് നിന്നും കഞ്ചാവുമായി യുവാക്കൾ ഏഴുകോൺ പൊലീസിന്റെ പിടിയിലായി. ഇരുമ്പനങ്ങാട് സർപ്പക്കാവ് സമീപത്ത് നിന്നും കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാക്കളാണ് പിടിയിലായത്. മുളവന സ്വദേശികളായ ബിൻസൺ (18 ), സിദ്ധാർത്ഥൻ (19 ) എന്നിവരാണ് പിടിയിലായത് .
ഇരുമ്പനങ്ങാട് സർപ്പക്കാവിന് സമീപം ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു പിടിയിലായവർ. എഴുകോൺ ഐ. എസ്. എച്ച്. ഓ ടി.എസ്.ശിവപ്രകാശ് ,എസ്. ഐ അനീസ്. എ,എ.എസ്.ഐ മാരായ അജിത്ത്, ശ്രീനിവാസൻ ,സഞ്ജീവ് മാത്യു, സിപിഓ ബിനിൽ ,സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.