വൈലോപ്പിള്ളി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം: നോട്ടീസ് വ്യാജമെന്ന്
കോഴിക്കോട്: മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോന്‍റെ പേരിലുള്ള സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് തന്റെ പേരിൽ മറ്റാരോ വ്യാജമായി ഇറക്കിയതാണെന്ന് എഴുത്തുകാരി അമീന യൂസഫ്. ഇവരുടെ വിലാസം അടക്കം വെച്ചുള്ള നോട്ടീസിൽ വൈലോപ്പിള്ളി ശ്രീധര മേനോൻ എന്നതിന് പകരം വൈലോപ്പിള്ളി നാരായണ മേനോൻ എന്ന് അടിച്ചുവന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വിവിധ മാധ്യമങ്ങളിൽ ഇതുസംബന്ധമായി വാർത്ത വരികയും സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസം ഉയരുകയും ചെയ്തു. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതാണെന്നും എന്നാൽ, തന്നെ അപകീർത്തിപ്പെടുത്താൻ മറ്റാരോ ആണ് വ്യാജ നോട്ടീസ് ഇറക്കിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമീന യൂസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘വൈലോപ്പിള്ളി സ്മൃതി മധുരം 2023’ എന്ന പേരില്‍ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടായിരുന്നു നോട്ടീസ്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്നും പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ചുപേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്‍റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.