Posted On
date_range Updated On
date_range പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍
വരാപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്തിനെയാണ് (22) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ചെറായി ബീച്ചിലെ റിസോര്‍ട്ടുകളില്‍ തന്ത്രപരമായി പെണ്‍കുട്ടിയെ എത്തിച്ചായിരുന്നു പീഡനം.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മുനമ്പം പൊലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ. ശശികുമാര്‍, എ.എസ്.ഐ. എം.വി. രശ്മി, എസ്.സി.പി.ഒ ജയദേവന്‍, സി.പി.ഒമാരായ കെ.എ. ബെന്‍സി, ലെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.