എം.ഡി.എം.എ വിൽപന; യുവാവ് അറസ്റ്റിൽ

ആലുവ: എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടിൽ വിശാഖ് (31) ആണ് പിടിയിലായത്. റൂറൽ ജില്ല ഡാൻസാഫ് സംഘവും ആലുവ വെസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 94,000 രൂപയും 0.6 ഗ്രാം എം.ഡി.എം.എയും പിടികൂടി.

വിവിധ കമ്പനികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പ്രതി കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരികൃഷ്ണൻ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐമാരായ സിജോ, പ്രസാദ്, പ്രീത, സീനിയർ സി.പി.ഒ ഷാരോ, സി.പി.ഒമാരായ ടി.എം. സുജിത്ത്, അബ്ദുൾ ഖാദർ, ജിതേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth Arrested for Selling MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.