ഫാസിൽ

പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ ചെ​ന്നൈ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി

പ​​ത്ത​​നം​​തി​​ട്ട: ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യി ലൈം​​ഗി​​ക​​പീ​​ഡ​​ന​​ത്തി​​ന്​ ഇ​​ര​​യാ​​ക്കി​​യ യു​​വാ​​വി​​നെ ചെ​​ന്നൈ​​യി​​ൽ​​നി​​ന്ന്​ പി​​ടി​​കൂ​​ടി. കോ​​ഴി​​ക്കോ​​ട് വ​​ള​​യ​​നാ​​ട് മാ​​ങ്കാ​​വ് കു​​മ്പ​​ണ്ട​​ന്ന കെ.​​സി ഹൗ​​സി​​ൽ ഫാ​​സി​​ലാ​​ണ്​ (26) അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ്ല​​സ് വ​​ൺ വി​​ദ്യാ​​ർ​​ഥി​​നി​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന മാ​​താ​​വി​​ന്‍റെ പ​​രാ​​തി​​യി​​ൽ ക​​ഴി​​ഞ്ഞ​​മാ​​സം 28നാ​​ണ്​ പ​​ത്ത​​നം​​തി​​ട്ട പൊ​​ലീ​​സ് കേ​​സ്​ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ​

പെ​​ൺ​​കു​​ട്ടി​​യും യു​​വാ​​വും ചെ​​ന്നൈ​​യി​​ലു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​രു​​വ​​രെ​​യും കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. ചെ​​ന്നൈ​​യി​​ൽ ലോ​​ഡ്ജു​​ക​​ളി​​ലും വീ​​ട്ടി​​ലും പ​​ല​​ത​​വ​​ണ യു​​വാ​​വ് പീ​​ഡി​​പ്പി​​ച്ചെ​​ന്ന്​ പെ​​ൺ​​കു​​ട്ടി വെ​​ളി​​പ്പെ​​ടു​​ത്തി. പ​​ത്ത​​നം​​തി​​ട്ട ഡി​​വൈ.​​എ​​സ്.​​പി എ​​സ്. ന​​ന്ദ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ന്വേ​​ഷ​​ണം. പൊ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജോ​​ബി ജോ​​ൺ, എ​​സ്.​​ഐ​​മാ​​രാ​​യ അ​​നൂ​​പ് ച​​ന്ദ്ര​​ൻ, ജ്യോ​​തി സു​​ധാ​​ക​​ർ എ​​ന്നി​​വ​​രും സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ്​ ചെ​​യ്​​​തു.

Tags:    
News Summary - Youth arrested from Chennai in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.