ആൺകുട്ടി പിറക്കുമെന്ന പ്രവചനം തെറ്റി; മുസഫർനഗറിൽ പൂജാരിയെ വെടിവെച്ചുകൊന്നു

ലഖ്‌നോ: കുട്ടിയുടെ ലിംഗഭേദത്തെക്കുറിച്ചുള്ള പ്രവചനം തെറ്റിയതിനെ തുടർന്ന് ഉത്തരപ്രദേശിലെ മുസഫർനഗർ ജില്ലയിൽ 81 കാരനായ പൂജാരിയെ വെടിവെച്ചു കൊന്നു. സംഭവത്തിൽ പ്രതികളായ പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബോറ കലൻ ഗ്രാമവാസിയായ സീഷന്റെ ഭാര്യ ഗർഭിണിയായിരുന്ന സമയത്ത്, അവർക്ക് ഒരു ആൺകുട്ടി പിറക്കുമെന്ന് പൂജാരി ദേവനന്ദ് ഭാരതി പ്രവചിച്ചിരുന്നു. എന്നാൽ ഏകദേശം ഒരു മാസം മുമ്പ് സീഷന്റെ ഭാര്യ പെൺകുട്ടിക്ക് ജന്മം നൽകി. ഈ പ്രവചനം തെറ്റിയതിൽ പ്രകോപിതനായ സീഷനും പിതാവും ചേർന്ന് ഗ്രാമത്തിലെ ഒരു അമ്പലത്തിനുള്ളിൽ പൂജാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. എന്നാൽ ശനിയാഴ്ചയോടെ കേസിന്റെ ചുരുളഴിച്ച പൊലീസ് പ്രതികളായ പിതാവിനെയും മകനെയും പിടികൂടുന്നത്.

കൊലപാതകത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. തങ്ങൾക്ക് മുൻപായി തർക്കമുണ്ടായിരുന്ന അയൽവാസിയായ ഹരേന്ദ്രയുടെ ഒരു ഫോട്ടോ പൂജാരിയുടെ മൃതദേഹത്തിന് സമീപം ഇവർ ഇട്ടുവെച്ചു. എന്നാൽ ഈ ഫോട്ടോ എടുത്തത് എവിടെ നിന്നാണെന്ന് നടത്തിയ അന്വേഷണത്തിൽ, ഇതൊരു ലോക്കൽ കമ്പ്യൂട്ടർ ഷോപ്പിൽ നിന്നാണ് സംഘടിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ തുമ്പ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags:    
News Summary - Priest shot dead over wrong gender prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.