അഷ്കർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.
മാതമംഗലം എം.എം ബസാർ സ്വദേശി എ. അഷ്കറിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസ് സംഘം അറസ്റ്റുചെയ്തത്.
എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ചിറവക്കിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സഞ്ചരിച്ച ഓട്ടോറിക്ഷയും 128 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസ൪മാരായ പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത്, ഡ്രൈവർ പി.വി. അജിത്ത് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.