ന്യൂഡൽഹി: ഡൽഹിയിൽ ഷാലിമാർ ബാഗിൽ സ്ത്രീ അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഷാലിമാർ ബാഗ് വെൽഫയർ അസോസിയേഷൻ പ്രസിഡന്‍റ് രചന യാദവ്(44) ആണ് വെടിയേറ്റ് മരിച്ചത്. 2023ൽ രചനയുടെ ഭർത്താവിനെ വെടിവെച്ച് കൊന്നവർ തന്നെയാണ് അക്രമികൾ എന്നാണ് പൊലീസ് സംശയിക്കുന്നത്. വെടിയേറ്റയുടൻ തന്നെ ജീവൻ നഷ്ടമായെന്ന് പൊലീസ് പറഞ്ഞു.
രചനയുടെ ഭർത്താവ് ഭരത് യാദവിന്‍റെ മരണത്തിൽ അഞ്ച് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. മുൻ വൈരാഗ്യത്തിന്‍റ പേരിലായിരുന്നു കൊലപാതകം. നിലവിൽ ഈ കേസുമായി രചനയുടെ മരണത്തിനും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഭർത്താവിന്‍റെ മരണത്തിൽ മുഖ്യ സാക്ഷി ആയിരുന്നു രചന. കേസിൽ സാക്ഷി മൊഴി ദുർബലപ്പെടുത്തുക എന്നതാവും കൊലപാതകത്തിന്‍റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
രചനയെ അക്രമികൾ വെടിവെക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഡൽഹി രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്ത ശേഷം വേഗത്തിൽ വാഹനം ഓടിച്ച് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.