ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്; പൂജാരി കുറ്റക്കാരൻ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര പൂ​ജ​ക്കെ​ത്തി​യ പ​തി​നാ​ലു​കാ​രി​യെ ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പൂ​ജാ​രി കു​റ്റ​ക്കാ​ര​ൻ. ശി​ക്ഷ നാ​ളെ വി​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം ക​ണ്ണ​മ്മൂ​ല ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന എ​റ​ണാ​കു​ളം പ​റ​വൂ​ർ മൂ​ത്ത​കു​ന്ന് ക​ണ്ടാം​ത​റ വീ​ട്ടി​ലെ ബി​നീ​ഷി​നെ (45) യാ​ണ്​ തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്‌​ജി എം.​പി. ഷി​ബു കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ചെ​ല്ല​മം​ഗ​ലം ജ​ന​ത​റോ​ഡ് ഭ​ഗ​വ​തി​മ​ന്ദി​രം വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​ണ്. 2019നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രീ​ക്ഷ പേ​ടി​യു​ണ്ടാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പൂ​ജ​ക്കാ​യി മാ​താ​വ് പ്ര​തി​യു​ടെ അ​ടു​ക്ക​ൽ എ​ത്തി​ക്കു​ക​യും പ്ര​തി കു​ട്ടി​ക്ക്​ ബാ​ധ​യേ​റ്റി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. ബാ​ധ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക​പൂ​ജ ആ​വ​ശ്യ​മാ​ണെ​ന്നും മാ​താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ച പൂ​ജാ​മു​റി​യി​ൽ​ കു​ട്ടി​യെ പ​ല​ദി​വ​സ​ങ്ങ​ളി​ൽ ജ​ന​നേ​ന്ദ്രി​യ​ത്തി​നു​ള്ളി​ൽ മ​ര​പ്പാ​വ, നാ​ണ​യ​ത്തു​ട്ടു​ക​ൾ, ഇ​രു​മ്പാ​ണി​ക​ൾ ക​യ​റ്റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നും കു​ട്ടി​യു​ടെ പ​രീ​ക്ഷാ​പേ​ടി മാ​റാ​ത്ത​തി​നാ​ൽ മാ​താ​വ് അ​ടു​ത്തു​ള്ള മാ​ന​സി​കാ​രോ​ഗ്യ സ​ഹാ​യ ക്യാ​മ്പി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് അ​വി​ട​ത്തെ ഡോ​ക്ട​റോ​ട് കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Priest found guilty in sexual assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.