കാർലോസ്, പിടിച്ചെടുത്ത കഞ്ചാവ് പാക്കെറ്റുകൾ

21 കിലോ കഞ്ചാവുമായി കുടുംബം പിടിയിൽ, കൂട്ടത്തിൽ കുട്ടികളും വയോധികയും

തിരുവനന്തപുരം: 21 കിലോ കഞ്ചാവുമായി കുടുംബം പിടിയിൽ. കുട്ടിക‍ളെ മറയാക്കി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് സിറ്റി ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. കൂട്ടത്തിൽ വയോധികയുമുണ്ട്. വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരാണ് അറസ്റ്റിലായത്. ദമയന്തിയുടെ മകളാണ് ബിന്ദു. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 9.30നാണ് സംഭവം.

കുടുംബം തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവുമായി കാറില്‍ വരുമ്പോഴാണ് രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുന്നത്. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയിസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

Tags:    
News Summary - Family arrested with 21 kg of ganja, including children and elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.