പിടിയിലായ പ്രതികൾ
വിലയ്ക്ക് ചോദിച്ചപ്പോൾ കൊടുത്തില്ല, പശുവിനെ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ
ചേലക്കര: വിലയ്ക്ക് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് പശുവിനെ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വെട്ടിക്കാട്ടിരി കുറ്റിമൂച്ചിക്കൽ അക്ബർ അലി (27), ആറ്റൂർ കൂമുള്ളും പറമ്പിൽ ഇബ്രാഹിം (40) എന്നിവരെയാണ് ചേലക്കര എസ്.എച്ച്.ഒ ഇ. ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തത്.
വെങ്ങാനെല്ലൂർ സ്വദേശി ജനാർദനന്റെ കറവപ്പശുവിനെയാണ് മോഷ്ടിച്ചത്. പശു കെട്ടഴിഞ്ഞു പോയതാണെന്നാണ് ഉടമ ആദ്യം കരുതിയത്. പിന്നീട് ഉദുവടി ഭാഗത്ത് പശുവിനെയുംകൊണ്ട് രണ്ടുപേർ പോകുന്നത് കണ്ടതായി സുഹൃത്ത് പറഞ്ഞപ്പോഴാണ് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വിയിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
45,000 രൂപ വില വരുന്ന പശുവിനെ 18,000 രൂപക്കാണ് പ്രതികൾ വിറ്റത്. കഴിഞ്ഞ 17ന് പുലർച്ചയാണ് പശുവിനെ കാണാതായത്. പ്രതി ഇബ്രാഹിമാണ് ഏതാനും ദിവസം മുമ്പ് ഉടമയോട് വിലയ്ക്ക് ചോദിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.