യു.പിയിൽ ഗർഭിണിയെയും ഭർത്താവിനെയും ക്രൂരമായി മർദ്ദിച്ചു

ലഖ്നോ: യു.പിയിൽ ഗർഭിണിയെയും ഭർത്താവിനെയും പ്രാദേശിക ഗുണ്ടകൾ ക്രൂരമായി തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇവരുടെ അമ്മാവനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നില്ലെന്ന് പറഞ്ഞാണ് ഒരു കൂട്ടം ആളുകൾ ഇവരെ മർദ്ദിച്ചത്. സന്ദീപ്, ഉപാസന എന്നിവർക്കാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.

രവീന്ദ്ര, മൻമോഹൻ, മൻമോഹന്റെ മകൻ ആദേശ് എന്നിവർ ഇവരുടെ വീട്ടിലെത്തി അമ്മാവനെ കുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു. തുടർന്ന് സന്ദീപ് എതിർത്തപ്പോഴാണ് പ്രതികൾ മർദ്ദിച്ചത്. സന്ദീപിനെ മർദ്ദിക്കുന്നത് കണ്ട് ഉപാസന തടയാൻ ശ്രമിക്കുകയായിരുന്നു.

എട്ടുമാസം ഗർഭിണിയായിരുന്നു ഉപാസന. അക്രമികളുടെ അടിയേറ്റ് അവർ ബോധരഹിതയായി. തുടർന്ന് സഹായത്തിനായി സന്ദീപ് അഭ്യർഥിക്കുകയായിരുന്നു. അയൽക്കാരാണ് മർദ്ദിക്കുന്നതിന്റെ വിഡിയോ മൊബൈലിൽ ചിത്രീകരിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - UP Woman, 8 Months Pregnant, Her Husband Brutally Thrashed: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.