രാ​ഹു​ൽ സ​ണ്ണി

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; യു​വാ​വി​നെ ക​ഴു​ത്ത്​ ഞെ​രി​ച്ച്​ കൊ​ന്നു

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ത്തി​ന്​ പി​ന്നാ​ലെ യു​വാ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നു. ഇ​ര​ട്ട​യാ​ർ, വ​യ​ലു​ങ്ക​ൽ, സ​ണ്ണി​യു​ടെ മ​ക​ൻ രാ​ഹു​ൽ സ​ണ്ണി​യാ​ണ്​ (30) കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്താ​യ ഇ​ര​ട്ട​യാ​ർ ച​ക്ക​ക്കാ​നം വ​ള്ളോ​പ്പ​ള്ളി​യി​ൽ സ​ജ​യ​നെ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ശ​നി​യാ​ഴ്‌​ച രാ​ത്രി പ​ത്തോ​ടെ ഇ​രു​വ​രും ഇ​ര​ട്ട​യാ​ർ ടൗ​ണി​ലെ​ത്തി മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന്​ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ സ​ജ​യ​ൻ രാ​ഹു​ലി​നെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി. തു​ട​ർ​ന്ന് ദേ​ഹ​ത്ത് ക​യ​റി ഇ​രു​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്​ അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​നാ​യി ക​ഴു​ത്തി​ൽ തു​ണി​ചു​റ്റി 200 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി സ​ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ട്ട​പ്പ​ന ഡി.​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലീ​സ്​ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags:    
News Summary - A young man was strangled to death during a drunken argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.