മ​ദ്യ​ല​ഹ​രി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് മ​ർ​ദനം: വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ 10 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കു​മ​ളി: മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ച​ക്കു​പ​ള്ളം ആ​റാം​മൈ​ലി​ന് സ​മീ​പം വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ നാ​ട്ടു​കാ​രെ മ​ർ​ദിച്ചു. നാ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​നി​ന്നും ട്രാ​വ​ല​റി​ൽ യാ​ത്ര​ക്കെ​ത്തി​യ 10 പേ​രെ കു​മ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. എ​രു​മേ​ലി, റാ​ന്നി, കൂ​വ​പ്പ​ള്ളി, മു​ക്കൂ​ട്ടു​ത​റ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ട്രാ​വ​ല​റി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ.

ആ​റാം​മൈ​ൽ, അ​ര​മ​ന​പ​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി സ​മീ​പ​ത്തെ ഏ​ല തോ​ട്ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ക​യും ചെ​യ്ത​ത് നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

കു​മ​ളി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ പൊ​ലീ​സ് സം​ഘ​മെ​ത്തി അ​ക്ര​മി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ സി.​പി.​എം അ​ണ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സാ​ബു ജോ​സ​ഫ്, അ​ണ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി, അ​നൂ​പ് മാ​ത്യു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ മ​ധു (26), ആ​രോ​മ​ൽ സ​ജി (26), ബി​നു ബേ​ബി (26), പി.​എ​ൻ. ജെ​സി​ൽ (30), റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ദു അ​ജി, അ​ഖി​ൽ അ​ജി (29) കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഗോ​കു​ൽ രാ​ജ് (31)ജീ​വ​ൻ ചാ​ക്കോ (25) അ​ല​ൻ ജോ​ൺ (28) മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് എ​ന്നി​വ​രെ കു​മ​ളി ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. ഇ​വ​രെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Drunk locals beat up: 10 youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.