ഡോൺ ഡെന്‍സൺ,
ജെറിൻ ജോസഫ്
ചിങ്ങവനം: മണിപ്പുഴ ജങ്ഷന് സമീപം ജ്യൂസുകട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുട്ടമ്പലം വരുവില്ല വീട്ടിൽ ഡോൺ ഡെന്‍സൺ (26), മുട്ടമ്പലം കോഴിമല വീട്ടിൽ ജെറിൻ ജോസഫ് (23) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്യൂസുകട നടത്തുന്ന നിധിൻ, സുഹൃത്തായ പ്രവീൺ എന്നിവരെയാണ് ഇവർ മർദിച്ചത്. ജ്യൂസ് കടക്ക് സമീപം പ്രതികൾ മൂത്രമൊഴിച്ചതിനെ നിധിൻ ചോദ്യം ചെയ്തതിനെ തുടർന്ന് ഡോൺ ഡെൻസണും സുഹൃത്തുക്കളും ചേർന്ന് കടയിൽ കയറി നിധിനെയും സുഹൃത്തിനെയും ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നു. കടയിലിരുന്ന കുപ്പി ഗ്ലാസ് കൊണ്ട് യുവാക്കൾ നിധിന്റെ തലക്കടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച നിധിന്റെ സുഹൃത്തിനെയും മർദിച്ചു. കൂടാതെ കടയിലെ സാധനങ്ങളും നശിപ്പിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അലക്സ്, സി.പി.ഒമാരായ കെ.വി. പ്രകാശ്, എസ്. സതീഷ്, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.