ഭീമാ നായിക്, ഇനോഷ്
Posted On
date_range Updated On
date_range കഞ്ചാവുമായി ഒഡിഷ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
കൊച്ചി: കഞ്ചാവുമായി ഒഡിഷ സ്വദേശി ഉൾപ്പെടെ രണ്ട് പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡിഷ ഗഞ്ചാം ബദാബദംഗി സ്വദശി ഭീമാ നായിക് (51), മരട് കണ്ണാടിക്കാട്ട തട്ടാശ്ശേരി വീട്ടിൽ ഇനോഷ് (28) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് നെട്ടൂർ ഭാഗത്ത് നിന്ന് 8.32 കിലോ ഗഞ്ചാവുമായി പ്രതികളെ പിടികൂടിയത്.
ഭീമാ നായിക് ഒഡിഷയിൽ നിന്ന് ട്രെയിനിൽ എറണാകുളത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് ഓട്ടോറിക്ഷയിൽ നെട്ടൂരിൽ എത്തിക്കുകയും കഞ്ചാവ് വാങ്ങുന്നതിനായി ഇനോഷ് എത്തിയപ്പോൾ ഇരുവരെയും പിടികൂടുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി കഞ്ചാവ് വരുന്നതിന്റെ ഉറവിടം പോലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.