Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കൂത്തുപറമ്പ്: രണ്ടു ഗ്രാമോളം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. കോട്ടയംപൊയിൽ സ്വദേശി കെ.പി. മുഹമ്മദ് അജ്മൽ (24), നരവൂരിലെ സി. സിജാഹ് (23)എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് പ്രത്യേക സ്ക്വാഡും കൂത്തുപറമ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1.78 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നാണ് ഇത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.