യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

മണ്ണുത്തി: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തി. മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. ഇവർ പൊലിസിന്‍റെ കസ്റ്റഡിയിലാണ്. മൂന്നു പേരുടെയും കുടുംബം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

മൂവരും ഓണാഘോഷത്തിന് ഉൾപ്പെടെ ഒത്ത് ചേർന്നിരുന്നതായി പറയുന്നു. സംഭവം നടക്കുമ്പോൾ അഞ്ജനയുടെ ഭർത്താവ് വീജിഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകൾ വാമിക മുറിക്കുള്ളിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two Malayali young women killed in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.