പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range പുകയില ഉൽപന്നവുമായി രണ്ടുപേർ പിടിയിൽ
തിരൂർ: തിരൂർ വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉൽപന്നങ്ങളുടെ മൊത്തവ്യാപാര കടയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തിരൂർ പൊലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫിെൻറ ഷെഫീഖ് സ്റ്റോറിൽനിന്നാണ് ഇവ പിടികൂടിയത്. തിരൂർ ഏഴൂർ സ്വദേശി കാവുങ്ങൽ അസ്കർ അലി (30), തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസൻകുട്ടി (60) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഷഫീഖിനെ മുമ്പും ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ. അബ്ദുൽ ജലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അജയൻ, മുഹമ്മദ്കുട്ടി, ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽപനങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.