നി​സാ​ര്‍, ഷ​മീം

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; കുപ്രസിദ്ധ ക്രിമിനലടക്കം രണ്ടുപേർ അറസ്റ്റിൽ

ഇ​രി​ട്ടി: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 96 ഗ്രാം ​എം.​ഡി.​എം.​എ സ​ഹി​തം ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചി​റ​ക്ക​ല്‍ വി​വേ​കാ​ന​ന്ദ റോ​ഡി​ല്‍ അ​നു നി​ഷാ​ന്‍സ് ഹൗ​സി​ല്‍ വി.​പി. ഷ​മീം എ​ന്ന ചാ​ണ്ടി ഷ​മീം (45), കൊ​ള​ച്ചേ​രി പ​റ​മ്പി​ല്‍ ക​ണ്ടേ​ന്‍ ഹൗ​സി​ല്‍ കെ. ​നി​സാ​ര്‍(35) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി എ. ​കു​ട്ടി​കൃ​ഷ്ണ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രി​ട്ടി ഇ​ൻ​സ്​​പെ​ക്ട​ർ സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പു​ഴ​യി​ല്‍വെ​ച്ച് ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡാ​യ ഡാ​ന്‍സാ​ഫു​ൾ​പ്പെ​ടു​ന്ന സം​ഘം കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍ത്താ​തെ പോ​യ പ​ജേ​റോ കാ​ര്‍ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന് വി​ള​മ​ന കു​ന്നോ​ത്ത് ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം.​ഡി.​എം.​എ ക​ണ്ട​ത്. വാ​ഹ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി അ​തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. കാ​ര്‍ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഷ​മീം ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍ന്ന് കി​ളി​യ​ന്ത​റ​യി​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ കാ​ര്‍ എ​ത്തി​ച്ച് ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​ന്റെ മു​ന്‍ഭാ​ഗം ഇ​ട​തു​വ​ശ​ത്ത് അ​ടി​യി​ലാ​യി ലോ​വ​ര്‍ ആ​മി​ല്‍ ക​റു​ത്ത നി​റ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക് പെ​ട്ടി കാ​ണ​പ്പെ​ട്ട​ത്. അ​ത് കാ​റി​ല്‍ അ​ധി​ക​മാ​യി ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു. ഇ​തി​ലാ​ണ് വെ​ള്ള പോ​ളി​ത്തീ​ന്‍ ക​വ​റി​ല്‍ എം.​ഡി.​എം.​എ കാ​ണ​പ്പെ​ട്ട​ത്. കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​യി​ലാ​യ ഷ​മീം മ​യ​ക്കു​മ​രു​ന്ന് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ണ്. 2023 മാ​ര്‍ച്ച് മൂ​ന്നാം​തീ​യ​തി വ​ള​പ​ട്ട​ണം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ തീ​വെ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. ഈ ​കേ​സി​ല്‍ മാ​ര്‍ച്ച് 14ന് ​രാ​വി​ലെ ഇ​യാ​ള്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്ന ചി​റ​ക്ക​ല്‍ കോ​ട്ട​ക്കു​ന്നി​ലെ കെ​ട്ടി​ട​ത്തി​ല്‍ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. അ​ന്ന് പൊ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യാ​ണ് ഷ​മീ​മി​നെ കീ​ഴ​ട​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 13ന് ​ക​ണ്ണൂ​ര്‍ ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്റെ മു​ന്‍വ​ശ​ത്തെ വാ​തി​ലും ജ​ന​ലും ത​ക​ര്‍ക്കു​ക​യും ജീ​വ​ന​ക്കാ​രെ ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​പ്പ ചു​മ​ത്തി നേ​ര​ത്തേ ജ​യി​ലി​ല്‍ അ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​സ്.​ഐ വി​പി​ന്‍, പൊ​ലീ​സു​കാ​രാ​യ പ്ര​വീ​ണ്‍, സു​ധീ​ഷ്, ആ​ദ​ര്‍ശ്, ഡാ​ന്‍സാ​ഫ് ടീ​മി​ലെ ഷൗ​ക്ക​ത്ത​ലി, അ​നൂ​പ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി പി.​കെ. ധ​ന​ഞ്ജ​യ​ബാ​ബു പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു.

Tags:    
News Summary - ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; കുപ്രസിദ്ധ ക്രിമിനലടക്കം രണ്ടുപേർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.