സൈബര്‍ കുറ്റകൃത്യങ്ങൾ: അഞ്ച്​ മാസത്തിനിടെ 1,053 കേസ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കേ​ര​ള പൊ​ലീ​സി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ അ​ഞ്ച്​ മാ​സ​ത്തി​നി​ടെ 1,053 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2020ൽ 426 ​കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തെ​ങ്കി​ൽ 2022ൽ 773 ​കേ​സു​ക​ളാ​യി. 2023ൽ 3,295 ​ആ​യും 2024ല്‍ 3,581 ​ആ​യും​ ഉ​യ​ർ​ന്നു. 2025ല്‍ ​കേ​സു​ക​ള്‍ 2,488 ആ​യി കു​റ​ഞ്ഞെ​ങ്കി​ലും 2026 ​മേ​യ് വ​രെ 1,053 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​വാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ഡീ​പ്പ് ഫേ​ക്ക് ത​ട്ടി​പ്പു​ക​ൾ, വോ​യ്‌​സ് ക്ലോ​ണി​ങ്​ എ​ന്നി​വ​യി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന കേ​സു​ക​ളും കൂ​ടി വ​രു​ന്നു​ണ്ട്​. ഇ​ത്ത​രം കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ​ പൊ​ലീ​സ്​ സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സി​ന്റെ കീ​ഴി​ൽ എ.​ഐ ടാ​സ്ക്​ ​ഫോ​ഴ്​​സ്​ രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.


 



ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഓ​പ​റേ​ഷ​ൻ സൈ-​ഹ​ണ്ട്​ എ​ന്ന പേ​രി​ൽ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ച് പി​ടി​ക്കു​ന്ന​തി​നും സ്പെ​ഷ​ൽ ഡ്രൈ​വു​ക​ളും ന​ട​ന്നു​വ​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

പ്രാ​യ​മാ​യ​വ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യു​മാ​ണ്​ ത​ട്ടി​പ്പു​കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സൈ​ബ​ർ സ്പേ​സി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​നു​ള്ള അ​റി​വും ജാ​ഗ്ര​ത​യും ന​ൽ​കു​ന്ന​തി​നാ​യി പൊ​ലീ​സ്​ സൈ​ബ​ർ ഡി​വി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്​. ത​ട്ടി​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കി വ​രു​ന്നു. 

Tags:    
News Summary - സൈബര്‍ കുറ്റകൃത്യങ്ങൾ: അഞ്ച്​ മാസത്തിനിടെ 1,053 കേസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.