വാ​ട്സ്ആ​പ് വ​ഴി പ​ണം ത​ട്ടി​യ ഗ്രൂ​പ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​നി​ല​യി​ൽ 

എൻ.ടി.എൽ വാട്സ്ആപ് ഗ്രൂപ് വഴി കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌

കടയ്ക്കൽ: കിഴക്കൻ മേഖലയിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌, നഷ്ടമായത് കോടികൾ. അധ്യാപകർ,വിരമിച്ച സർക്കാർ ജീവനക്കാർ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരെ പ്രധാനമായി ലക്ഷ്യമിട്ടാണ് സംഘങ്ങൾ വല വിരിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽനിന്നും കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് നഷ്ടമായത് .

വാട്സ്ആപ് ടാസ്‌ക് കെണിയിൽപ്പെട്ടാണ് നിരവധി പേർക്ക് കോടികൾ നഷ്ടമായത്. കിഴക്കൻ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വാട്സ്ആപ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽപ്പെട്ട നിരവധി ആളുകൾക്കാണ് ഇപ്പോൾ കോടിക്കണക്കിന് രൂപ നഷ്ടമായത്. ഓൺലൈൻ ടാസ്‌കുകൾ പൂർത്തിയാക്കിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

എൻ.ടി.എൽ എന്ന പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് തട്ടിപ്പുകാർ ആളുകളെ സമീപിച്ചിരുന്നത്. തുടക്കത്തിൽ ലളിതമായ ഓൺലൈൻ ടാസ്‌കുകൾ നൽകുകയും, അതു പൂർത്തിയാക്കുന്ന മുറക്ക് ചെറിയ തുകകൾ ലാഭമായി അക്കൗണ്ടിലേക്ക് നൽകി ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുകയുമായിരുന്നു ആദ്യ പടി.

ഇതിൽ വിശ്വസിച്ച് കൂടുതൽ പണം നൽകി ചേരുന്നവർക്ക് കൂടുതൽ തുക ലാഭമായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ പലരും വലിയ തുകകൾ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഗ്രൂപ്പുകൾ അപ്രത്യക്ഷമായി. പണം പിൻവലിക്കാനാകുന്നില്ല.

എന്നാൽ, പെട്ടെന്നാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്ന വാട്സ്ആപ് ഗ്രൂപ്പുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. നിലവിൽ ആർക്കും തങ്ങൾ നിക്ഷേപിച്ച പണമോ ലഭിക്കേണ്ട ലാഭവിഹിതമോ പിൻവലിക്കാൻ സാധിക്കുന്നില്ല. തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ വഴിയില്ലാതായതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഇരയായവർ തിരിച്ചറിയുന്നത്.

കോടികളുടെ തട്ടിപ്പാണ് കിഴക്കൻ മേഖലയിൽ നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. എൻ.ടി.എൽ എന്ന വാട്സ്ആപ് വഴി വിവിധ സെക്ഷനുകൾ കേന്ദ്രീകരിച്ചാണ് ഇവർ പണം നിക്ഷേപകരിൽനിന്നും കൈപ്പറ്റിയത്. ആദ്യം 21,000 രൂപ നൽകുന്ന ആളുകൾക്ക് ഉടൻതന്നെ 4500 രൂപ പിൻവലിക്കാം എന്നും പിന്നീട് വിവിധ ടാസ്കുകൾ ചെയ്യുന്നതനുസരിച്ച് ദിവസേന 740 രൂപ വരെ നൽകുമെന്ന വാഗ്ദാനത്തിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാൽ, ആദ്യം കുറച്ച് ആളുകൾക്ക് ഈ തുക നൽകുകയും കഴിഞ്ഞ ദിവസം മുതൽ ഈ തുകകൾ കിട്ടാത്ത അവസ്ഥയിലുമായി. എന്നാൽ, പൈസ വരുന്നതനുസരിച്ച് നിക്ഷേപകർക്ക് എല്ലാ ആഴ്ചയിലും ബുധനാഴ്ചയാണ് ഈ പൈസ അക്കൗണ്ടിലേക്ക് പൈസ ആയി മാറുന്നത്.

എന്നാൽ, ഇവരുടെ അക്കൗണ്ടിൽ കിടന്ന തുകകളും നിലവിലെ വാട്സആപ് ഗ്രൂപ്പും കഴിഞ്ഞദിവസം മുതൽ അപ്രത്യക്ഷമാവുകയായിരുന്നു. ഇതിലെ അഡ്മിന്റെ നമ്പർ പോലും അറിയാൻ പറ്റാത്ത നിലയിലാണ് വാട്സ്ആപ് ഗ്രൂപ്പുകൾ ഇവർ സെറ്റ് ചെയ്തത് സംഭവത്തിൽ വഞ്ചിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ്.

Tags:    
News Summary - എൻ.ടി.എൽ വാട്സ്ആപ് ഗ്രൂപ് വഴി കോടികളുടെ ഓൺലൈൻ തട്ടിപ്പ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.