700 കിലോ നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലായവർ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം
കോയമ്പത്തൂർ: 700 കിലോ നിരോധിത ലഹരിവസ്തുക്കളുമായി രണ്ടുപേർ മധുരയിൽ പിടിയിൽ. കരൂർ ജില്ലയിലെ മന്ദമംഗലത്ത് നിന്നുള്ള കനകരാജ് (42), കൃഷ്ണരായപുരം സ്വദേശി മണിവണ്ണൻ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കടത്തിയ 700 കിലോ ലഹരിവസ്തുക്കളുടെ ബാഗുകൾ മധുരക്ക് സമീപത്താണ് വാഹന പരിശോധനയിൽ പിടികൂടിയത്.
തമിഴ്നാട് സർക്കാർ നിരോധിച്ച ഗുഡ്ക ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ ബംഗളൂരുവിൽ നിന്ന് മധുരയിലേക്ക് കടത്തുന്നതായി മധുര ജില്ല പൊലീസിന്റെ സ്പെഷൽ നാർക്കോട്ടിക് കൺട്രോൾ യൂനിറ്റിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷൽ നാർകോട്ടിക് കൺട്രോൾ യൂനിറ്റ് പൊലീസ് ശനിയാഴ്ച രാത്രി ദിണ്ടിഗൽ-മധുര നാലുവരി പാതയിലെ പാണ്ഡ്യരാജപുരം ചെക്പോസ്റ്റിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.
ലഹരിക്കടത്തിന് ഉപയോഗിച്ച മിനി വാനും പിടിച്ചെടുത്തു. മധുര വാടിപ്പട്ടി പൊലീസ് സ്റ്റേഷനിൽ പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.