ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ

'ചില്ല് ശ്രീകുമാറിന്റെ' വെളിപ്പെടുത്തൽ; പ്രവാസിയുടെ വീട്ടിൽ നിന്ന് 20 പവൻ കവർന്ന കേസ് തെളിഞ്ഞു

ചെങ്ങന്നൂർ: പ്രവാസിയുടെ ചെന്നിത്തലയിലെ വീട്ടിൽ നിന്നും 20 പവൻ സ്വർണം കവർന്ന കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കൊല്ലം ശൂരനാട് ചക്കുവളളി പരപ്പാടി പുത്തൻ വീട്ടിൽ സന്തോഷ് കുമാർ (44)നെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. 2026 ജനുവരി മുപ്പതിനാണ് ചെന്നിത്തല ഒരിപ്രം വലിയവീട്ടിൽ ഷാരോൺ വില്ലയിൽ കവർച്ച നടന്നത്.

പൊലീസിന്റെ അന്വേഷണത്തിനിടയിൽ നൂറനാട് പൊലീസ് മറ്റൊരു കേസിൽ ചില്ല് ശ്രീകുമാറെന്ന വിളിപ്പേരുള്ള കൊല്ലം ചവറ ശങ്കരമംഗലം പള്ളത്ത് പടീറ്റേതിൽ ശ്രീകുമാർ (36) നെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ചെന്നിത്തലയിൽ മോഷണ നടത്തിയ കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി ചില്ല് ശ്രീകുമാറിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമനുസരിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയായ സന്തോഷിനെ പിടികൂടുകയായിരുന്നു.

ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ഇൻസ്പക്ടർ എസ്.വി. ബിജു, എസ്.ഐ ഇ.എസ്. ഷൈജ , എ.എസ്.ഐ രജിത, സീനിയർ പൊലീസ് ഓഫിസർമാരായ അരുൺ ഭാസ്‌കർ, ഉണ്ണികൃഷ്‌ണ പിള്ള, മുഹമ്മദ് ഷെഫീക്ക് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം കോട്ടയം ഏറ്റുമാനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 'ചില്ല് ശ്രീകുമാറിന്റെ' വെളിപ്പെടുത്തൽ; പ്രവാസിയുടെ വീട്ടിൽ നിന്ന് 20 പവൻ കവർന്ന കേസ് തെളിഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.