Posted On
date_range Updated On
date_range പീഡനം: അധ്യാപകന് 16 വർഷം കഠിന തടവും 75000 പിഴയും
പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 16 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം മനിശ്ശേരി ആറംകുളം പൂവത്തിങ്ങൽ ഗോപാലനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. സബ് ഇൻസ്പെക്ടർമാരായ കെ.വി. സുധീഷ് കുമാർ, ശിവ ശങ്കരൻ, സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.