രവിചന്ദ്രൻ
Posted On
date_range Updated On
date_range 11കാരിയെ പീഡിപ്പിച്ചയാൾക്ക് നാലുവർഷം കഠിനതടവ്
പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധികതടവ് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം.
തേങ്ങ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ഹരിപ്രസാദാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.