Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് പീഡിപ്പിച്ചു
ഗാന്ധിനഗർ: ഒന്നര വയസുകാരിയുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം. ഗുജറാത്തിലെ സുരേന്ദ്രനഗറിലാണ് നിഷ്ഠൂരമായ സംഭവം നടന്നത്.
ജന്മനാ ഹൃദ്രോഗിയായ കുഞ്ഞ് ഫെബ്രുവരി 25നാണ് മരിച്ചത്. മൃതദേഹം അന്നുതന്നെ മറവ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം കുഴിമാടത്തിനരികിലെത്തിയ പിതാവ് കണ്ടത് വിവസ്ത്രയാക്കപ്പെട്ട നിലയിൽ പുറത്ത് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരമാണ്. ഉടന്‍ തന്നെ ബന്ധുക്കൾ പൊലീസില്‍ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു.
തുടർന്ന് വീണ്ടും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.