തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂര്‍ തെങ്ങുംപള്ളി സ്വദേശി അഭിജിത്ത് (20), ചേരാനല്ലൂര്‍ ചിറ്റൂര്‍ സ്വദേശി സനീഷ് (സനു -27), വൈക്കം മുട്ടുചിറ സ്വദേശി ലിജിൻ സന്തോഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒമ്പതിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ തൊടുപുഴ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ടെത്തി. പ്രതികള്‍ ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി മൊഴി നൽകുകയും ചെയ്തു. മൂന്നുപേരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്ത അഭിജിത്തിനെ റിമാൻഡ്ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി കൈവിലങ്ങ് അഴിച്ചപ്പോള്‍ അഭിജിത്ത് പൊലീസുകാരിൽ ഒരാളുടെ മുഖത്തിടിച്ചശേഷം കടന്നുകളയാൻ ശ്രമിച്ചു. പൊലീസ് പിടികൂടി കേസെടുത്തു. മറ്റ് പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ അടുത്തബന്ധുവും പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴിയുണ്ടെങ്കിലും വ്യക്തത വരുത്താനുണ്ടെന്നും ഈ പരാതി പോത്താനിക്കാട് സ്റ്റേഷനിലേക്ക് കൈമാറിയെന്നും സി.ഐ സുമേഷ് സുധാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.