Posted On
date_range Updated On
date_range പീഡനവിവരം മറച്ചുവെച്ച മൂന്നുപേർ അറസ്റ്റിൽ
ചാലക്കുടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുെവച്ച മൂന്നുപേരെ ചാലക്കുടി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
വീരഞ്ചിറ സ്വദേശി റിജു (39), വെട്ടിക്കുഴി സ്വദേശി ഡേവീസ് (51), കൊന്നക്കുഴി സ്വദേശി സിജി (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.
2021 ഫെബ്രുവരി മുതൽ മേയിൽ വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊന്നക്കുഴി സ്വദേശി ഡാനിയേലിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.