അങ്കമാലിയിൽ എട്ടു കിലോ കഞ്ചാവുമായി പൊലീസ് പിടിയിലായ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ജെയ്നുൽ ആബ് ദീൻ, പ്രതിയുടെ ബാഗിൽനിന്ന് കണ്ടെടുത്ത കഞ്ചാവ്
അങ്കമാലിയിൽ എട്ടു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാനത്തൊഴിലാളി പിടിയിൽ
അങ്കമാലി: എട്ടു കിലോ കഞ്ചാവുമായി അങ്കമാലിയിൽ അന്തർ സംസ്ഥാനത്തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ജെയ്നുൽ ആബ് ദീനാണ് (31) പിടിയിലായത്. ഇയാളെ റൂറൽ ജില്ല ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ബംഗളൂരുവിൽ എത്തിച്ച ശേഷം ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്ത് അങ്കമാലിയിൽ ഇറങ്ങിയപ്പോൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ഇയാൾ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു. റൂറൽ ജില്ലയിൽ ഇതുവരെ 240 കിലോഗ്രാമോളം കഞ്ചാവ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയതായും അതിൽ 17 കിലോ ഗ്രാമോളം ഹൈബ്രീഡ് കഞ്ചാവും ഉൾപ്പെടുമെന്നും പൊലീസ് പറഞ്ഞു. 120 ഗ്രാമോളം എം.ഡി.എം.എ, അരക്കിലോ ഹെറോയിൻ, 850 ഗ്രാമോളം ഹാഷിഷ് ഓയിൽ, 26 ഗ്രാം ഓപ്പിയം, 51 ഗ്രാം കെറ്റാമിൻ, അഞ്ച് കഞ്ചാവ് ചെടികൾ, 300 ഓളം കഞ്ചാവ് ബീഡികൾ എന്നിവയാണ് തൂഫാന്റെ ഭാഗമായി പിടികൂടിയത്. ഇതിനകം 810 കേസുകൾ രജിസ്റ്റർ ചെയ്യുകയും 921 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 445 കേസുകളിലായി 450 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 770 ഓളം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ ഊർജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.