രാ​മ​പ്ര​സാ​ദ്,                      പവിത്ര,                        സുനിൽ

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ വിഷം കലർത്തി കൊന്നു

ബംഗളൂരു: ഹുൻസൂരിൽ ഭർത്താവിനെ ഇഡ്ഡലിയിൽ വിഷാംശം കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.മൈസൂരു ജില്ലയിൽ ഹുൻസൂരിലെ വിനോബ കോളനിയിൽ താമസിക്കുന്ന രാമ പ്രസാദ് (35) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പവിത്ര (30), കാമുകൻ സുനിൽ (30) എന്നിവരാണ് അറസ്റ്റിലായത് .ഈ മാസം 16ന് നടന്ന

സംഭവം സംബന്ധിച്ച് അന്വേഷിച്ച് വരികയായിരുന്നു.രാത്രി ഭർത്താവിന് തൈര് വിളമ്പിയെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹം പ്രതികരിക്കുന്നില്ലെന്നുമായിരുന്നു പവിത്ര പൊലീസിനോട് പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാമ പ്രസാദിന്റെ സഹോദരൻ ചന്ദ്രഹാസ് സഹോദരന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

ഹുൻസൂർ റൂറൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കശ്യപ് നടത്തിയ അന്വേഷണത്തിൽ പവിത്രയും സുനിലും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായി.പ്രാഥമിക പരിശോധനയിൽ രാമപ്രസാദിന്റെ ശരീരത്തിൽ കൊലപാതകത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് സൂചന ലഭിച്ചത്.

പ്രഭാതഭക്ഷണം തയ്യാറാക്കി ഭർത്താവിന് വിഷക്കായ പൊടി കലർത്തിയുണ്ടാക്കിയ ഇഡ്ഡലി നൽകിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ പവിത്ര സമ്മതിച്ചു.ഭക്ഷണം കഴിച്ചതിനു ശേഷം രാമ പ്രസാദ് ഗുരുതരാവസ്ഥയിലായി. പിന്നീട് രാത്രി പവിത്ര സുനിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സുനിലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി.

Tags:    
News Summary - Woman Poisons Husband's Food and Strangles Him With Lover's Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.