ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് യുവതി ജീവനൊടുക്കി

മംഗളൂരു: കുന്താപുരം താലൂക്കിലെ ഷാനദി കൊറഗ കോളനിയിൽ ഞായറാഴ്ച യുവതി തന്റെ ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഷാനടി കൊറഗ കോളനിയിലെ താമസക്കാരനായ സുധാകറിന്റെ ഭാര്യ നേത്രാവതി (34), മകൾ സുപ്രതി (14) എന്നിവരാണ് മരിച്ചത്.

സുധാകർ ദിവസവേതനത്തിലൂടെയാണ് കുടുംബം പുലർത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജന്മനാ ഭിന്നശേഷിക്കാരിയായ സുപ്രതിക്ക് നടക്കാനോ ഇരിക്കാനോ സംസാരിക്കാനോ കഴിയാതെ കിടപ്പിലായിരുന്നു. നേത്രാവതി അവരെ പരിചരിച്ചു വരികയായിരുന്നു. ദമ്പതികൾക്ക് ഒരു വയസ്സുള്ള മകനുമുണ്ട്.

ഞായറാഴ്ച സുധാകർ ജോലിക്ക് പോയതിനു ശേഷം നേത്രാവതി വീട്ടുജോലികൾ പൂർത്തിയാക്കി മകളെ വടിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് തൂങ്ങിമരിച്ചതായാണ്. പ്രാഥമിക വിവരം എന്ന് പൊലീസ് പറഞ്ഞു. കുന്താപുരം സബ് ഡിവിഷൻ ഡി.വൈ.എസ്.പി എച്ച്.ഡി. കുൽക്കർണി, ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ, കോട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീൺ കുമാർ ആർ., ക്രൈം സീൻ ഓഫീസർമാരുടെ (സോക്കോ) സംഘം എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

Tags:    
News Summary - Tragedy in Kundapur: Mother Kills Disabled Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.