കടബാധ്യതയെ തുടർന്ന് മൂന്ന് മക്കൾക്ക് വിഷം നൽകി; അമ്മയും എട്ടുവയസ്സുകാരിയും മരിച്ചു

ബംഗളൂരു:ധാർവാഡിനടുത്ത കരഡിഗുഡ്ഡ ഗ്രാമത്തിൽ ശനിയാഴ്ച തന്റെ മൂന്ന് പെൺമക്കൾക്ക് വിഷം നൽകി സ്വയം കഴിച്ച യുവതിയും ഒരു മകളും മരിച്ചു.സവിത മല്ലികാർജുൻ കുരഗുണ്ടു(38), മകൾ ഗാഡിഗെവ്വ കുരഗുണ്ടു(എട്ട്) എന്നിവരാണ് ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് മറ്റോ രണ്ട് പെൺമക്കളായ ഭാഗ്യശ്രീയും(ആറ് ) ഹർഷയും(രണ്ട്) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.

വിവിധ സംഘടനകളിൽ നിന്നും സ്വകാര്യ വായ്പാദാതാക്കളിൽ നിന്നും സവിത രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ കടം വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമാനം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് അവർ ഈ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

Tags:    
News Summary - Tragedy Due to Financial Crisis: Mother Gives Poison to 3 Children, Woman and Daughter Die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.