Posted On
date_range Updated On
date_range പേപ്പട്ടി കടിച്ചു; വളർത്തുനായെ കെട്ടിത്തൂക്കി കൊന്നു
കോന്നി: പേപ്പട്ടിയുടെ കടിയേറ്റ വളർത്തുനായെ കെട്ടിത്തൂക്കി മർദിച്ചുകൊന്നു. കോന്നിയിലെ കൊല്ലൻപടിയിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. കൊല്ലൻപടി കൊല്ലൻപറമ്പിൽ വിജി പ്രഭുവാണ് വളർത്തുനായെ പേപ്പട്ടി കടിച്ചതിെൻറ പേരിൽ വീടിെൻറ പിറകിൽ കയറിൽ കെട്ടിത്തൂക്കി മർദിച്ചു കൊന്നത്.
പട്ടിയുടെ കുരകേട്ട് തൊട്ടടുത്ത വർക്ക് ഷോപ്പിൽ ഇരുന്നയാൾ വിജിയുടെ വീട്ടിലെത്തിയപ്പോൾ പട്ടിയെ കെട്ടിത്തൂക്കി കൊല്ലുന്നത് കാണുകയായിരുന്നു. ഉടൻ ഇദ്ദേഹം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. വിജി പ്രഭുവിെൻറ പേരിൽ കേസെടുക്കുമെന്ന് കോന്നി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.