Posted On
date_range Updated On
date_range നിക്ഷേപത്തട്ടിപ്പ്; യുവതിയിൽ നിന്ന് 12 ലക്ഷം തട്ടിയ ആൾ പിടിയിൽ
മുംബൈ: വജ്ര വ്യാപാര നിക്ഷേപത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊയമ്പത്തൂർ സ്വദേശിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിന് മുമ്പും പ്രതി പലരെയും സമാനമായ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോകറൻസിയും 30 ബാങ്ക് അക്കൗണ്ടുകളും 119 മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഓൺലൈനിലൂടെ പരിചയപ്പെട്ട യുവതിക്ക് പ്രതി ഒരു ലിങ്ക് അയക്കുകയും അതിൽ പണം നിക്ഷേപിക്കാൻ ആവിശ്യപ്പെടുകയുമായിരുന്നു.
നിക്ഷേപത്തട്ടിപ്പ്; യുവതിയിൽ നിന്ന് 12 ലക്ഷം തട്ടിയ ആൾ പിടിയിൽതുടർന്ന് വിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവതി 12 ലക്ഷം രൂപ നിക്ഷേപിച്ചു. പിന്നീട് പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.