ഹു​സൈ​ൻ

യുവാവിന് കുത്തേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

കാ​ടാ​മ്പു​ഴ: ഇ​രു​സം​ഘ​ങ്ങ​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പാ​ങ്ങ് പ​ടി​ഞ്ഞാ​റ്റു​മു​റി ക​ല്ല​ങ്ങാ​ട്ടു​കു​ഴി ഹു​സൈ​നെ​യാ​ണ് (34) കാ​ടാ​മ്പു​ഴ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. സു​ജി​ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ത്തി​കൊ​ണ്ട് മു​റി​വേ​റ്റ വാ​റു​പ​റ​മ്പി​ല്‍ അ​ബ്ദു​ൽ ക​രീം (34) പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പാ​ങ്ങി​ലാ​ണ് സം​ഭ​വം. പ്ര​തി ഹു​സൈ​നും നാ​ട്ടു​കാ​ര​നാ​യ റ​ഷീ​ദും ത​മ്മി​ൽ ബി​സി​ന​സ് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ത് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​രീം ഇ​വ​രെ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ക​ത്തി കൊ​ണ്ട് ക​രീ​മി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - stabbing man: One arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.