ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം കണ്ടെത്തിയ സ്പിരിറ്റ്
സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍
ചിറ്റൂർ: കന്നാസിൽ സൂക്ഷിച്ച സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം റോഡരികിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് പുറകിലെ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കന്നാസ്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സൈസിനെ അറിയിക്കുകയായിരുന്നു.
എക്സൈസ് സി.ഐ അഭിദാസന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ ജിഷു ജോസഫ്, സി.ഇ.ഒമാരായ ശ്രീധരൻ, മാസിലാമണി, ഡ്രൈവർ വിനീഷ് എന്നിവർ സ്ഥലത്തെത്തി സ്പിരിറ്റ് കസ്റ്റഡിയിലെടുത്തു. 33 ലിറ്റർ സ്പിരിറ്റുള്ളതായി എക്സൈസ് സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായും സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നതായും എക്സൈസ് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.