പ്രതീകാത്മക ചിത്രം

ജീവനാംശത്തെ ചൊല്ലി തര്‍ക്കം; തൃശൂരിൽ പിതാവിനെ മകന്‍ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. മടവാക്കര സ്വദേശിയായ 89കാരൻ കൃഷ്ണനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ രാധാകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തു.

ഭൂമി നൽകിയിട്ടും തനിക്ക് ജീവനാംശം നൽകിയില്ലെന്ന് പറഞ്ഞ് രാധാകൃഷ്ണനെതിരെ കൃഷ്ണൻ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

മറ്റൊരു മകന്റെ വീട്ടിലായിരുന്നു കൃഷ്ണന്റെ താമസം. ചൊവ്വാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്റെ ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റിരുന്നു. ​മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

ഭൂമി നൽകിയിട്ടും മകൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണൻ രാധാകൃഷ്ണനെതിരെ നേരത്തേ കേസ് കൊടുത്തിരുന്നു. ഇതിതെ തുടർന്നുണ്ടായ വൈരാഗ്യമാണ് പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Father Beaten to Death by Son Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.