കനകരാജ്
Posted On
date_range Updated On
date_range പിതാവിനെ തലക്കടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍
മറയൂര്‍: കുടുംബ സ്വത്ത് വീതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് പിതാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ ഗ്രാമത്തിലെ കനകരാജിനെയാണ് (47) മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് പി.ടി. ബിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ബുധനാഴ്ച രാത്രിയാണ് കനകരാജ് പിതാവ് പ്രഹ്ലാദനെ(74) മണ്‍വെട്ടിയുടെ കൈകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇയാൾ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കനകരാജിനെ വെള്ളിയാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.