അഡ്വ. കെ.എസ്. ഷാ

ഷാൻവധം: ഒരു ആർ.എസ്​.എസ്​ നേതാവുകൂടി അറസ്റ്റിൽ

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.​എസ്​. ഷാനി​നെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തൃശൂരിലേക്ക്​ കടക്കാൻ സഹായിച്ച ആർ.എസ്​.എസ്​ ഉപഖണ്ഡ്​ കാര്യവാഹക്​ അറസ്റ്റിൽ. തണ്ണീർമുക്കം ഇട്ടിച്ചിറയിൽ സുരേഷിനെയാണ്​ (48) ആലപ്പുഴ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കത്തുനിന്ന്​ പിടികൂടിയത്​. മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ ചുമതലയുള്ള ഉപഖണ്ഡ്​ കാര്യവാഹാണ്​. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

ഷാൻ വധക്കേസിൽ നേരിട്ട്​ പ​ങ്കെടുത്ത അഞ്ച്​ പ്രതികളടക്കം മുഴുവൻപേരും അറസ്റ്റിലായി. എന്നാൽ, ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്​.

Tags:    
News Summary - Shan Murder: Another RSS leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.